സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് രണ്ടുമരണം

Update: 2026-01-05 13:04 GMT

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് രണ്ടുപേര്‍ കൂടി മരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദന്‍(72), തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി ഡി സുധാകരന്‍(58) എന്നിവരാണ് മരിച്ചത്. സച്ചിദാനന്ദന്‍ രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്ന് മരണപ്പെടുകയായിരുന്നു. അതേസമയം, ഈ വര്‍ഷത്തെ ആദ്യ അമീബിക് മരണം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രേഖപ്പെടുത്തി. കഴിഞ്ഞ ഒരുമാസമായി എലിപ്പനി ബാധിച്ച് ചികില്‍സയിലായിരുന്ന വെങ്ങാനൂര്‍ സ്വദേശി ഡി സുധാകരന് രണ്ടു ദിവങ്ങള്‍ക്ക് മുന്‍പാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിക്കപ്പെട്ടത്. ഇന്നലെയാണ് ഡി സുധാകരന്‍ മരിച്ചത്. ഇയാളുടെ രോഗ ഉറവിടവും വ്യക്തമല്ല.

Tags: