പത്തനംതിട്ടയില്‍ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

Update: 2026-04-18 12:45 GMT

പത്തനംതിട്ട: കുമ്പഴ ഫെഡറല്‍ ബാങ്കിന് സമീപം ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം. വടശേരിക്കര സ്വദേശികളായ ഫിലിപ്പ്, ജിന്‍സി ജോര്‍ജ് എന്നിവരാണ് മരിച്ചത്. കോന്നി ഭാഗത്ത് നിന്നു വന്ന ഓട്ടോ നിയന്ത്രണം തെറ്റി എതിര്‍ദിശിയല്‍ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. ജിന്‍സി ജോര്‍ജ് അപകട സ്ഥലത്തുവച്ചും ഫിലിപ്പ് ആശുപത്രിയില്‍ എത്തിച്ച ശേഷവുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.