ഇടുക്കി: മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞ് രണ്ട് മരണം. എക്കോ പോയിന്റ് സമീപമാണ് അപകടം. അമിതവേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
കന്യാകുമാരിയില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. 45 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ മൂന്നാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.