പാങ്ങോട് സൈനിക ക്യാമ്പില്‍ നിന്ന് രണ്ടുകോടിയുടെ ആനക്കൊമ്പുകള്‍ മോഷണം പോയി

Update: 2026-02-13 05:14 GMT

തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പില്‍ നിന്ന് രണ്ടുകോടി രൂപയോളം വിലമതിക്കുന്ന രണ്ട് ആനക്കൊമ്പുകള്‍ മോഷണം പോയി. സംഭവത്തില്‍ പൂജപ്പുര പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 1929ല്‍ സര്‍ക്കാര്‍ സൈന്യത്തിന് കൈമാറിയ ആനക്കൊമ്പുകളാണ് നഷ്ടമായത്. കഴിഞ്ഞ ദിവസം ക്യാമ്പില്‍ നടന്ന പാര്‍ട്ടിക്ക് ശേഷമാണ് കൊമ്പുകള്‍ കാണാതായതെന്നാണ് പ്രാഥമിക നിഗമനം.

സുരക്ഷാ സംവിധാനങ്ങളിലെ വീഴ്ച ഉള്‍പ്പെടെ എല്ലാ സാധ്യതകളും അന്വേഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു.

Tags: