ജമ്മു കശ്മീരില്‍ രണ്ട് ഭൂചലനങ്ങള്‍; നാശനഷ്ടങ്ങളില്ല

Update: 2024-08-20 09:55 GMT

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ബാരാമുല്ലയില്‍ രണ്ട് തവണ ഭൂചലനമുണ്ടായതായി നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഇതുവരെ ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. ചൊവ്വാഴ്ച പുലര്‍ച്ചെ ജമ്മു കശ്മീരിലെ ബാരാമുല്ല ജില്ലയില്‍ 4.9, 4.8 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങള്‍ ഉണ്ടായെന്നാണ് രേഖപ്പെടുത്തിയത്. റിക്ടര്‍ സ്‌കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനം രാവിലെ 6:45 ഓടെയാണ് ഉണ്ടായത്. 4.8 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനം 10 കിലോമീറ്റര്‍ ആഴത്തിലാണ് ഉണ്ടായത്. ഭൂചലനത്തിന്റെ തീവ്രത ഉണ്ടായിരുന്നിട്ടും ജീവന് നഷ്ടമോ വസ്തുവകകള്‍ക്ക് നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ് അധികൃതര്‍ പറഞ്ഞു.

Tags: