രണ്ടു കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു; ഒരാളെ രക്ഷപ്പെടുത്തി, ഒരാള്‍ക്കായി തിരച്ചില്‍

മാതാവിനൊപ്പം അലയ്ക്കാനും കുളിക്കാനും പുഴയിലെത്തിയതായിരുന്നു

Update: 2025-09-05 14:03 GMT

കോഴിക്കോട്: മാനിപുരം ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ പത്തുവയസുകാരി ഒഴുക്കില്‍പ്പെട്ട് കാണാതായി. മാതാവിനൊപ്പം കുളിക്കാനെത്തിയതായിരുന്നു പെണ്‍കുട്ടി. രണ്ടു കുട്ടികളാണ് ഒഴുക്കില്‍പ്പെട്ടത്. ഒരാളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. ഇന്നു വൈകുന്നേരം നാലുമണിക്കാണ് സംഭവം. ആണ്‍കുട്ടിയെ പെട്ടെന്നു രക്ഷപ്പെടുത്തിയതിനാല്‍ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കാണാതായ കുട്ടിക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. പോലിസ്, ഫയര്‍ഫോഴ്‌സ്, നാട്ടുകാര്‍ എന്നിവരാണ് തിരച്ചില്‍ നടത്തുന്നത്.