അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ടു കുട്ടികള്‍ ആശുപത്രി വിട്ടു

Update: 2025-09-09 03:39 GMT

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികില്‍സയിലായിരുന്ന രണ്ടു കുട്ടികള്‍ ആശുപത്രി വിട്ടു. 7, 12 വയസുള്ള കുട്ടികളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് വിട്ടത്. ഇവരില്‍ ഒരാള്‍ക്കു മാത്രമാണ് തലച്ചോറിന് രോഗം ബാധിച്ചിരുന്നത്. ഈ കുട്ടിയുടെ സഹോദരിയുള്‍പ്പെടെ അഞ്ചു പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അടുത്തിടെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്.

ചികില്‍സയിലുള്ള മറ്റു രണ്ട് കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രോഗം നിയന്ത്രിക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമ്പോഴും പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.

Tags: