കോഴിക്കോട്ട് ബൈക്ക് മോഷ്ടിച്ച് രൂപമാറ്റം വരുത്തി വില്‍പ്പന: രണ്ടു കുട്ടികള്‍ അറസ്റ്റില്‍
കോഴിക്കോട്: ബൈക്ക് മോഷണം നടത്തിയവര്‍ അറസ്റ്റില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയാണ് സംഭവത്തില്‍ പോലിസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഒരു മാസത്തിനിടെ നാല് ബൈക്കുകളാണ് മോഷണം പോയത്. 4,000 രൂപ മുതല്‍ 10,000 രൂപയ്ക്ക് വരെയാണ് ബൈക്കുകള്‍ രൂപമാറ്റം വരുത്തി വിറ്റിരുന്നത്. അന്വേഷണത്തിനൊടുവില്‍ കുട്ടികള്‍ പിടിയിലാവുകയായിരുന്നു
നഗരത്തില്‍ ദിവസങ്ങളോളം തിരച്ചില്‍ നടത്തിയിരുന്നെങ്കിലും പ്രതികളെ കണ്ടെത്താനായിരുന്നില്ല. പിന്നീട് ട്രാഫിക് പോലിസിന്റെ പരിശോധനയില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടി ബൈക്കുമായി വരുന്നത് ശ്രദ്ധയില്‍പ്പെട്ടു. കുട്ടിയെ ചോദ്യം ചെയ്തതോടെയാണ് മോഷണത്തിന്റെ ചുരുളഴിഞ്ഞത്.