ഹോർലിക്സ് കുടിച്ച രണ്ടു കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; പരിശോധനയിൽ ഹോർലിക്സിൽ പുഴു

Update: 2025-07-09 06:15 GMT

കോഴിക്കോട്: ഹോർലിക്സിൽ പുഴുവിനെ കണ്ടെത്തി. കോഴിക്കോട് നരിക്കുനിയിലാണ് സംഭവം. ഹോർലിക്സ് കുടിച്ച രണ്ടു കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് വാങ്ങിയ ഹോർലിക്‌സ് വീണ്ടുമെടുത്ത് പരിശോധിച്ചപ്പോഴാണ് പുഴുവിനെ കണ്ടത്.കോഴിക്കോട് നരിക്കുനി ചക്കാലക്കൽ സ്വദേശി നിധീഷാണ് സംഭവത്തിൽ പരാതി നൽകിയത്.

ഈ മാസം മൂന്നിനാണ് നിധീഷ് താമരശേരിയിലെ ഒരു സൂപ്പർമാർക്കറ്റിൽ നിന്ന് ഹോർലിക്‌സ് വാങ്ങിയത്. ഇത് കഴിച്ച നിധീഷിൻ്റെ രണ്ട് കുട്ടികൾക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവുകയായിരുന്നു.. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് ഹോർലിക്‌സിൽ പുഴുവിനെ കണ്ടെത്തിയത്. കാലാവധി കഴിയാത്ത ഉൽപ്പന്നമായതിനാൽ ഇവർ കടയുമായി ബന്ധപ്പെട്ടു. അവിടെ നിന്നും പരാതി നൽകാനായിരുന്നു നിർദേശം. തുടർന്ന് കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് കുടുംബം.

Tags: