വര്‍ക്കലയില്‍ രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് കുത്തേറ്റു

Update: 2026-01-04 15:16 GMT

തിരുവനന്തപുരം: വര്‍ക്കല പാപനാശത്ത് ഓട്ടോ തൊഴിലാളികള്‍ തമ്മില്‍ വാക്കേറ്റം. രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് കുത്തേറ്റു. ഇരുവര്‍ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. സന്ദീപ്, സുരേഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇരുവരേയും വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വക്കം സ്വദേശിയായ സുരേഷാണ് അക്രമം നടത്തിയത്. അക്രമണത്തില്‍ സുരേഷിന്റെ നെഞ്ചിലും സന്ദീപിന്റെ മുതുകലുമാണ് പരിക്കേറ്റത്.