റോക്കറ്റ് ഗ്രനേഡുകളുമായി രണ്ടു പേര്‍ അറസ്റ്റില്‍

Update: 2025-10-21 11:34 GMT

അമൃത്‌സര്‍: റോക്കറ്റ് പ്രൊപ്പല്ല്ഡ് ഗ്രനേഡുകളുമായി രണ്ടു പേരെ പഞ്ചാബ് പോലിസ് അറസ്റ്റ് ചെയ്തു. മേഹക് ദീപ് സിങ്, ആദിത്യ എന്നിവരാണ് അറസ്റ്റിലായതെന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു. നിലവില്‍ ഫിറോസ്പൂര്‍ ജയിലില്‍ കഴിയുന്ന ഹര്‍പ്രീത് സിംഗ് എന്നയാളുടെ നിര്‍ദേശപ്രകാരം ഇരുവര്‍ക്കും ആയുധം എത്തിയതെന്നും ഡിജിപി വിശദീകരിച്ചു. പ്രതികളുടെ ആശയവിനിമയ മാര്‍ഗങ്ങള്‍ പരിശോധിച്ചുവരുകയാണെന്നും എന്തായിരുന്നു ലക്ഷ്യമെന്നു കണ്ടെത്തണമെന്നും പോലിസ് വ്യക്തമാക്കി.