ലഹരി വസ്തുക്കളുമായി രണ്ടുപേര്‍ പിടിയില്‍

Update: 2025-02-16 13:53 GMT

കിളിമാനൂര്‍: ടൂറിസ്റ്റ് ബസ്സില്‍ ലഹരി വസ്തുക്കളുമായി എത്തിയ രണ്ടംഗ സംഘത്തെ പിടികൂടി. ചെറിയന്നിയൂര്‍ താന്നിമൂട് കൊടിവിളാകത്ത് ദീപു (24), ചെറുന്നിയൂര്‍ താന്നിമൂട് രാജാമണിയില്‍ അഞ്ജന (30) എന്നിവരാണ് ഞായറാഴ്ച രാവിലെയോടെ പിടിയിലായത്. ദിവസങ്ങളായി നിരീക്ഷണത്തില്‍ ആയിരുന്ന ഇവരെ ഡാന്‍സാഫ് ടീം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ബാംഗ്ലൂരില്‍ നിന്നും വന്ന ടൂറിസ്റ്റ് ബസ്സില്‍ കല്ലമ്പലത്ത് ഇറങ്ങി വര്‍ക്കലയ്ക്ക് പോകാന്‍ നില്‍ക്കവേയാണ് ഡാന്‍സാഫ് ടീം പിടികൂടിയത്. ദീപു വര്‍ക്കല പോലിസില്‍ നേരത്തെയും സമാന കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ദേഹ പരിശോധന നടത്തിയതില്‍ നിന്നും ഏകദേശം 25 ഗ്രാം തൂക്കം വരുന്ന രാസലഹരി വസ്തുവായ എംഡിഎംഎ കണ്ടെടുത്തു.