മുസ്ലിം വീടുകളിലെ സിസിടിവി കാമറകള്‍ നശിപ്പിച്ച സംഭവം: രണ്ടു പേര്‍ അറസ്റ്റില്‍

Update: 2025-05-22 04:03 GMT

വാരാണസി: ഉത്തര്‍പ്രദേശിലെ വാരാണസിയിലെ ബസാര്‍ദീഹ പ്രദേശത്ത് മുസ്‌ലിം വീടുകളിലെ സിസിടിവി കാമറകള്‍ തകര്‍ത്ത സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രൈവറായ മയാങ്ക് ഗിരി, പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ മൂന്നു പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പോലിസ് പറഞ്ഞു. പ്രതികളുടെ ഉദ്ദേശ്യം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് പോലിസ് അറിയിച്ചു. വിഷയത്തെ ഗൗരവത്തോടെ കാണണമെന്നും പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യാനും വാരാണസി അഡീഷണല്‍ പോലിസ് കമ്മീഷണര്‍ എസ് ചിന്നപ്പ പോലിസുകാരോട് പറഞ്ഞു. സ്ഥലവും അദ്ദേഹം സന്ദര്‍ശിച്ചു.