വഖ്ഫ് ഭേദഗതി നിയമത്തെ കുറിച്ച് വീഡിയോ തയ്യാറാക്കിയ രണ്ടു പേരെ അറസ്റ്റ് ചെയ്ത് പോലിസ്

Update: 2025-04-13 13:03 GMT

ബംഗളൂരു: വഖ്ഫ് ഭേദഗതി നിയമത്തെ കുറിച്ച് വീഡിയോ തയ്യാറാക്കിയ രണ്ടുപേരെ കര്‍ണാടക പോലിസ് അറസ്റ്റ് ചെയ്തു. സാമൂഹിക പ്രവര്‍ത്തകരായ അബ്ദുല്‍ ഘനി(56), മുഹമ്മദ് സുബൈര്‍ എന്നിവരെയാണ് ആസാദ് നഗര്‍ പോലിസ് അറസ്റ്റ് ചെയ്തത്. സിറ്റി കോര്‍പറേഷന്‍ മുന്‍ മെമ്പറായ അഹമദ് കബീര്‍ ഖാനെയും പ്രതിചേര്‍ത്തിട്ടുണ്ട്. വഖ്ഫ് നിയമം മുസ്‌ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കുന്നത് വിശദീകരിക്കുന്ന ഇവരുടെ വീഡിയോ വൈറലായിരുന്നു. ഇതേതുടര്‍ന്ന് ചിലര്‍ നല്‍കിയ പരാതിയിലാണ് പോലിസ് കേസെടുത്തത്.