കോഴിക്കോട്ട് വീട്ടില്‍ അതിക്രമിച്ചു കയറി ഐഫോണുകള്‍ മോഷ്ടിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍

Update: 2025-12-01 05:06 GMT

കോഴിക്കോട്: വാതിലിന്റെ പൂട്ട് തകര്‍ത്ത് ഐടി ജീവനക്കാര്‍ താമസിക്കുന്ന വാടകവീട്ടില്‍ അതിക്രമിച്ചു കയറി ഐഫോണുകള്‍ മോഷ്ടിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. തഞ്ചാവൂര്‍ സ്വദേശി മുരുകാനന്ദന്‍ (29), വെസ്റ്റ്ഹില്‍ അത്താണിക്കല്‍ സ്വദേശി മുഹമ്മദ് റാഫി (56) എന്നിവരാണ് അറസ്റ്റിലായത്.

ഐ ടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ താമസിക്കുന്ന വീട്ടില്‍ നിന്നാണ് മോഷ്ടാക്കള്‍ നാല് ഐഫോണുകള്‍ കവര്‍ന്നത്. ഞായറാഴ്ച പുലര്‍ച്ചെ വെസ്റ്റ്ഹില്‍ ചുങ്കത്തെ അലങ്കാര്‍ ഹോട്ടലിന് സമീപമുള്ള വാടകവീട്ടിലാണ് സംഭവം. മോഷണശ്രമം ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ തന്നെ പ്രതികളെ തടഞ്ഞുവെക്കുകയും ഉടന്‍ തന്നെ പോലിസിനെ വിവരമറിയിക്കുകയുമായിരുന്നു. അറസ്റ്റിലായ മുരുകാനന്ദന്‍ സമാനമായ നിരവധി കളവുകേസുകളില്‍ നേരത്തെയും പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Tags: