ഇടുക്കിയില്‍ പിതൃസഹോദരനെ കൊലപ്പെടുത്തി ഇരട്ടസഹോദരങ്ങള്‍

Update: 2025-12-26 17:31 GMT

ഇടുക്കി: നെടുംകണ്ടം പൊന്നാംകാണിക്കു സമീപം ബോജന്‍ കമ്പനിയില്‍ വീട്ടില്‍ മധ്യവയസ്‌കനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് കോമ്പൈ സ്വദേശിയും ഭോജന്‍കമ്പനിയില്‍ താമസിക്കുന്ന മുരുകേശന്‍(55)ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ മുരുകേശന്‍ താമസിക്കുന്ന വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. തമിഴ്നാട് സ്വദേശികളായ ഇവര്‍ വര്‍ഷങ്ങളായി ഇടുക്കിയില്‍ സ്ഥിരതാമസക്കാരാണ്.

മുരുകേശന്റെ സഹോദരന്റെ മക്കളായ ഭുവനേശ്വര്‍, വിഘ്നേശ്വര്‍ എന്നിവരാണ് കൊല നടത്തിയതെന്നാണ് സൂചന. മുരുകേശന്റെ വീടിനു സമീപമാണ് ഇവര്‍ താമസിക്കുന്നത്. ഇരുകൂട്ടരും തമ്മില്‍ സാമ്പത്തിക തര്‍ക്കം നിലനിന്നിരുന്നു. ഇതിനെച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. കൊലപാതകത്തിനു ശേഷം സമീപത്തെ കൃഷിയിടത്തിലേക്ക് ഓടിപ്പോയ വിഘ്നേശ്വറിനും ഭുവനേശ്വറിനും വേണ്ടി നെടുംകണ്ടം പോലിസ് തിരച്ചില്‍ തുടരുകയാണ്.