സ്രാവിന്റെ കടിയേറ്റ് ചികില്‍സയിലായിരുന്ന പന്ത്രണ്ടു വയസ്സുകാരന്‍ മരിച്ചു
മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ സിഡ്‌നി ഹാര്‍ബറില്‍ സ്രാവിന്റെ കടിയേറ്റ് ചികില്‍സയിലായിരുന്ന പന്ത്രണ്ടു വയസ്സുകാരന്‍ മരിച്ചു. നിക്കോ ആന്റിക്കാണ് മരിച്ചത്. ചികില്‍സയിലായിരുന്ന നിക്കോ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.
ഞായറാഴ്ച സിഡ്‌നി ഹാര്‍ബറില്‍ വച്ച് പാറകളില്‍ നിന്ന് ചാടുന്നതിനിടെ നിക്കോയെ സ്രാവ് ആക്രമിക്കുകയായിരുന്നു. രണ്ടു കാലുകള്‍ക്കും പരിക്കേറ്റ നിക്കോയെ കുടെയുണ്ടായിരുന്ന സുഹൃത്തുകളാണ് ആശുപത്രിയിലെത്തിച്ചത്. രണ്ടു ദിവസത്തിനിടെയുണ്ടായ നാല് ആക്രമണങ്ങളെ തുടര്‍ന്ന് ബീച്ചുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്.