പത്മനാഭസ്വാമി ക്ഷേത്രത്തിലെ പാല്‍ മോഷ്ടിച്ചു; സ്‌റ്റോര്‍ കീപ്പര്‍ പിടിയില്‍
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പാല്‍ മോഷ്ടിച്ച ജീവനക്കാരന്‍ പിടിയില്‍. 25 ലിറ്റര്‍ പാല്‍ മോഷ്ടിച്ച അസിസ്റ്റന്റ് സ്റ്റോര്‍ കീപ്പര്‍ സുനില്‍കുമാറാണ് പിടിയിലായത്. തുടര്‍ച്ചയായി പാല്‍ മോഷണം പോകുന്നുവെന്നാരോപിച്ച് ക്ഷേത്ര വിജിലന്‍സ് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കവെയാണ് അസിസ്റ്റന്റ് സ്റ്റോര്‍ കീപ്പര്‍ പാല്‍ മോഷണം നടത്തിയതായി കണ്ടെത്തിയത്.