ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മോഷണം; ജീവനക്കാരെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന് പോലിസ്

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണമോഷണവുമായി ബന്ധപ്പെട്ട് ജീവനക്കാരെ നുണപരിശോധന നടത്താന്‍ പോലിസ് തീരുമാനിച്ചു. മോഷണസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എട്ടു പേരെ നുണപരിശോധനക്ക് വിധേയമാക്കാന്‍ അനുമതി തേടി ഫോര്‍ട്ട് പൊലിസ് കോടതിയില്‍ അപേക്ഷ നല്കി. ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ നിര്‍മ്മാണത്തിന് പുറത്തെടുത്ത സ്വര്‍ണമാണ് കാണാതായത്. ഈ സ്വര്‍ണം പിന്നീട് ക്ഷേത്രമതിലിനകത്ത് കൂട്ടിയിട്ട മണലില്‍ നിന്നും കണ്ടെത്തുകയായിരുന്നു.