തിരുവനന്തപുരം സ്വദേശിനി ദുബൈയില്‍ കൊല്ലപ്പെട്ടു

Update: 2025-05-12 17:59 GMT

ദുബൈ: തിരുവനന്തപുരം സ്വദേശിനി യുഎഇയിലെ ദുബൈയില്‍ കൊല്ലപ്പെട്ടു. ബോണക്കാട് സ്വദേശിനിയായ ആനി മോള്‍ ഗില്‍ഡ(26)യാണ് കൊല്ലപ്പെട്ടത്. പ്രതിയെ ദുബൈ എയര്‍പോര്‍ട്ടില്‍ നിന്നും പോലിസ് അറസ്റ്റ് ചെയ്തു. ദുബൈയിലെ കറാമയില്‍ കഴിഞ്ഞ 4 ന് ആയിരുന്നു സംഭവം. ദുബൈയില്‍ ഒരു കമ്പനിയിലെ ജീവനക്കാരിയായിരുന്നു ആനി. കൂടുതല്‍ വിവരങ്ങള്‍ പോലിസ് പുറത്തു വിട്ടിട്ടില്ല. മൃതദേഹം നാട്ടിലേക്കു കൊണ്ട് പോകാന്‍ ഉള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകനും യാബ് ലീഗല്‍ സര്‍വീസ് CEO യുമായ സലാം പാപ്പിനിശേരി, ഇന്‍കാസ് യൂത്തു വിംഗ് ഭാരവാഹികള്‍ ദുബായ് ഘടകം എന്നിവര്‍ അറിയിച്ചു.