ടിവികെ മൂന്നാം വര്‍ഷത്തിലേക്ക്; ജനങ്ങളുടെ പിന്തുണയില്‍ ഐക്യത്തോടെ പോരാടുമെന്ന് വിജയ്

Update: 2026-02-02 07:04 GMT

ചെന്നൈ: നടന്‍ വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം(ടിവികെ) ഇന്ന് മൂന്നാം വര്‍ഷത്തിലേക്ക്. 2024 ഫെബ്രുവരി രണ്ടിനാണ് വിജയ് പാര്‍ട്ടി രൂപീകരിച്ചത്. ഇന്ന് പനയൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് വിജയ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. ഒരു രാഷ്ട്രീയ പ്രസ്ഥാനമായി രൂപം കൊള്ളുന്നതിന് മുന്‍പു തന്നെ ജനങ്ങള്‍ക്കുവേണ്ടി നിലനിന്ന പാര്‍ട്ടിയാണ് തങ്ങളുടേതെന്ന് വിജയ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് എക്സില്‍ കുറിച്ചു.

'എല്ലാ പ്രലോഭനങ്ങശേയും വെല്ലുവിളിക്കാന്‍ സാധിക്കുന്ന ആഴക്കടലാണ് ടിവികെ. അതിന്റെ സന്തുലിതാവസ്ഥയില്‍ മാറ്റം വരില്ല. ആര്‍ക്കും നിഷേധിക്കാനാവാത്ത വിശാലതയാണ് ടിവികെ. എല്ലാ ലക്ഷ്യങ്ങളേയും സമര്‍പ്പണത്തോടെ കീഴടക്കുന്ന ടിവികെ സാധാരണക്കാര്‍ക്കുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ്' എന്ന് വിജയ് കുറിച്ചു. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഇതുവരെ കാണാത്ത അന്തരീക്ഷം സൃഷ്ടിക്കുമെന്ന് വിജയ് പറഞ്ഞു. ജനങ്ങളുടെ പിന്തുണയില്‍ ഐക്യത്തോടെ പോരാടാമെന്നും വിജയ് കൂട്ടിച്ചേര്‍ത്തു. സിംഹാസനം ഏറ്റെടുക്കുകയെന്ന ജനാധിപത്യ ലക്ഷ്യം നേടിയെടുക്കാമെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.

Tags: