ഇസ്രായേലുമായുള്ള വ്യാപാരം പൂര്‍ണമായും മരവിപ്പിച്ച് തുര്‍ക്കി

Update: 2025-08-29 15:15 GMT

ഇസ്താംബൂള്‍: ഇസ്രായേലുമായുള്ള വ്യാപാം പൂര്‍ണമായും മരവിപ്പിച്ച് തുര്‍ക്കി. ഇനി മുതല്‍ തുര്‍ക്കിയിലെ തുറമുഖങ്ങളില്‍ പ്രവേശിക്കാന്‍ ഇസ്രായേലി കപ്പലുകളെ അനുവദിക്കില്ല. കൂടാതെ വ്യോമാതിര്‍ത്തിയിലും ഇസ്രായേലി വിമാനങ്ങളെ പ്രവേശിപ്പിക്കില്ലെന്ന് വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദാന്‍ പാര്‍ലമെന്റില്‍ പറഞ്ഞു. ഗസയിലെ ഇസ്രായേലി അധിനിവേശം ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായമാണെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീനികളുടെ പ്രതിരോധം ചരിത്രത്തിന്റെ ഗതി മാറ്റുമെന്നും അത് അടിച്ചമര്‍ത്തപ്പെട്ടവരുടെ മാതൃകയാവുമെന്നും ഹകാന്‍ ഫിദാന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.