താമരശേരി ചുരത്തില്‍ യുവാവ് കൊക്കയില്‍ വീണ് മരിച്ചു

Update: 2025-02-23 02:08 GMT

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചു. വടകര വളയം തോടന്നൂര്‍ വരക്കൂര്‍ സ്വദേശിയായ അമല്‍ (23) ആണ് മരിച്ചത്. വയനാട് ഭാഗത്തേക്ക് ട്രാവലര്‍ വാഹനത്തില്‍ പോവുകയായിരുന്നു അമല്‍. യാത്രയ്ക്കിടെ മൂത്രമൊഴിക്കാന്‍ ഇറങ്ങിയപ്പോള്‍ കൊക്കയിലേക്ക് വീഴുകയായിരുന്നു.