താമരശേരി ചുരം വ്യൂ പോയിന്റിന് സമീപം മണ്ണിടിച്ചില്‍; ഗതാഗതം മരവിച്ചു

Update: 2025-08-26 14:54 GMT

കോഴിക്കോട്: താമരശ്ശേരി ചുരം വ്യൂ പോയിന്റിന് സമീപം മണ്ണിടിച്ചില്‍. വയനാട്ടിലേക്കുള്ള വാഹനങ്ങള്‍ താമരശ്ശേരിയില്‍ നിന്നും തിരിഞ്ഞ് പോകണമെന്ന് പോലിസ് അഭ്യര്‍ത്ഥിച്ചു. താമരശ്ശേരി ചുരം കയറേണ്ട വാഹനങ്ങള്‍ താമരശ്ശേരി ചുങ്കത്ത് നിന്നും തിരിഞ്ഞ് പേരാമ്പ്ര-കുറ്റ്യാടി ചുരം വഴിതിരിഞ്ഞു പോകണം. ചുരം വഴി കാല്‍നടയാത്ര പോലും സാധ്യമല്ലെന്നും പോലിസ് വ്യക്തമാക്കി.