താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ടയര്‍പൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയില്‍ തട്ടിനിന്നു. ചുരം ഒന്‍പതാം വളവിലാണ് സംഭവം. നിയന്ത്രണം വിട്ട ലോറി റോഡില്‍നിന്ന് തെന്നിമാറി സുരക്ഷാ വേലി തകര്‍ത്തു. കൊക്കയില്‍ വീഴാതിരുന്നത് ഭാഗ്യമായി. ലോറിയുടെ മുന്‍ഭാഗത്തെ ഒരു വശത്തെ ടയര്‍ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടതെന്ന് പോലിസ് അറിയിച്ചു.