ഭൂകമ്പം: റഷ്യയിലും ജപ്പാനിലും സുനാമി തിരമാലകള്‍ (വീഡിയോ)

Update: 2025-07-30 02:46 GMT

മോസ്‌കോ: ഭൂകമ്പത്തെ തുടര്‍ന്നു റഷ്യന്‍ തീരങ്ങളില്‍ സുനാമി തിരകള്‍ ആഞ്ഞടിച്ചു. റഷ്യയിലെ സെവേറോകുറില്‍സ്‌ക് മേഖലയിലാണ് തിരകള്‍ ഉണ്ടായത്. കാംചത്ക ഉപദ്വീപില്‍ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെയാണിത്. പസിഫിക് സമുദ്രത്തില്‍ പെട്രോപാവ്‌ലോവ്‌സ്‌ക് കാംചാറ്റ്‌സ്‌കി നഗരത്തിന് തെക്കുകിഴക്കായി 126 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

റഷ്യയിലെ ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി തിരകള്‍ ജപ്പാനിലും എത്തി. വടക്കന്‍ ജപ്പാനിലെ ഹൊക്കൈഡോ മേഖലയിലാണ് സൂനാമി തിരകള്‍ എത്തിയത്. ജപ്പാനില്‍നിന്ന് 250 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പം ഉണ്ടായത്. പസഫിക് സമുദ്രത്തില്‍ മൂന്ന് മീറ്റര്‍ ഉയരത്തില്‍ തിരമാലകളുണ്ടാകുമെന്നു ജപ്പാന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരപ്രദേശത്ത് നിന്നും ഒഴിപ്പിക്കല്‍ നടപടികളും ആരംഭി