ട്രംപിന്റെ റിസോര്‍ട്ടില്‍ ഫലസ്തീന്‍ അനുകൂലികളുടെ പ്രതിഷേധം (ചിത്രങ്ങള്‍+വീഡിയോ)

Update: 2025-03-09 02:18 GMT

എഡിന്‍ബര്‍ഗ്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള സ്‌കോട്ട്‌ലാന്‍ഡിലെ ഗോള്‍ഫ് റിസോര്‍ട്ടില്‍ ഫലസ്തീന്‍ അനുകൂലികളുടെ പ്രതിഷേധം. റിസോര്‍ട്ടിന്റെ വിവിധഭാഗങ്ങളില്‍ ഫലസ്തീന്‍ ആക്ഷന്‍ പ്രവര്‍ത്തകര്‍ ചുവന്ന പെയിന്റ് അടിച്ചു.


'ഗസ വില്‍പ്പനക്കുള്ളതല്ല' എന്നും പ്രതിഷേധക്കാര്‍ എഴുതി. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി സ്‌കോട്ട്‌ലാന്‍ഡ് പോലിസ് അറിയിച്ചു.