യെമനില്‍ യുഎസ് നടത്തിയ ഭീകരാക്രമണത്തിന്റെ ദൃശ്യം പങ്കുവച്ച് ഡോണള്‍ഡ് ട്രംപ്

Update: 2025-04-05 13:22 GMT

വാഷിങ്ടണ്‍: യെമനില്‍ യുഎസ് നടത്തിയ ഭീകരാക്രമണത്തിന്റെ ദൃശ്യം പങ്കുവച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഏപ്രില്‍ നാലിന്
യെമനിലെ ഗോത്രവര്‍ഗക്കാര്‍ ഒരു ചടങ്ങില്‍ കൂടി നില്‍ക്കുന്ന പ്രദേശത്തേക്കാണ് യുഎസിന്റെ യുദ്ധവിമാനം ബോംബിട്ടത്. ഇതിന്റെ വീഡിയോ ആണ് ട്രംപ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

അതേസമയം, അമേരിക്കന്‍ ആക്രമണങ്ങള്‍ കൊണ്ട് ഫലസ്തീനുള്ള പിന്തുണ തടയാന്‍ യുഎസിന് കഴിഞ്ഞില്ലെന്ന് അന്‍സാര്‍ അല്ലായുടെ നേതാവായ സയ്യിദ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി പറഞ്ഞു.


യെമനെതിരായ യുഎസ് ആക്രമണം ശക്തമായി കൊണ്ടിരിക്കുകയാണെങ്കിലും യെമന്റെ സൈനികശേഷി തകര്‍ക്കാനായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. യുഎസ് യുദ്ധവിമാനങ്ങളും കപ്പലുകളും യെമന് നേരെ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ചില ദിവസങ്ങളില്‍ 90 ആക്രമണങ്ങള്‍ വരെ നടക്കുന്നു. എന്നിട്ടും യെമന്റെ സൈനികശേഷിയെ തൊടാന്‍ കഴിഞ്ഞില്ല. ചെങ്കടലിലൂടെയും ഏദന്‍ കടലിടുക്കിലൂടെയും അറബിക്കടലിലൂടെയും ഒരു ഇസ്രായേലി കപ്പലും പോവുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.