ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാന്‍ സൗദി സമയമെടുക്കട്ടെ: ട്രംപ്

Update: 2025-05-14 02:08 GMT

റിയാദ്: ഇസ്രായേല്‍-സൗദി ബന്ധം സാധാരണനിലയിലാക്കാന്‍ സൗദി വേണ്ട സമയമെടുക്കട്ടെ എന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി സൗദിയില്‍ എത്തിയപ്പോഴാണ് ട്രംപ് നിലപാട് പറഞ്ഞത്.

''സൗദി അറേബ്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നത് എന്റെ തീക്ഷ്ണമായ പ്രതീക്ഷയും ആഗ്രഹവും സ്വപ്‌നവുമാണ്. എന്നാല്‍ സൗദി അതിന് പറ്റുന്ന സമയത്ത് നടപടി സ്വീകരിക്കട്ടെ.''-ട്രംപ് പറഞ്ഞു. ഇസ്രായേലുമായുള്ള ബന്ധം മെച്ചപ്പെടുത്തിയാല്‍ മാത്രമേ സൗദിയുമായി സമഗ്ര പ്രതിരോധ കരാറുകളില്‍ ഒപ്പിടൂയെന്ന നിലപാട് യുഎസ് മാറ്റുകയാണെന്നാണ് സൂചന. ഇന്നലെ 14,200 കോടി ഡോളറിന്റെ പ്രതിരോധ കരാറിലാണ് ഇരുകൂട്ടരും ഒപ്പിട്ടത്. 60000 കോടി ഡോളറിന്റെ നിക്ഷേപം യുഎസില്‍ നടത്താമെന്നും ധാരണയായി.