സെര്‍ജിയോ ഗോര്‍ ഇന്ത്യയിലെ യുഎസ് അംബാസഡറാവും

Update: 2025-08-23 04:19 GMT

വാഷിങ്ടന്‍: ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡറായി സെര്‍ജിയോ ഗോറിനെ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രംപിന്റെ വലംകൈയ്യായി അറിയപ്പെടുന്നയാളാണ് സെര്‍ജിയോ ഗോര്‍. ഇന്ത്യയുമായുള്ള ബന്ധം മോശമായതിന് പിന്നാലെയാണ് ട്രംപ് പുതിയ നിയമനം നടത്തിയത്. ''ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്ത്, തന്റെ അജന്‍ഡ നടപ്പിലാക്കാനും യുഎസിനെ വീണ്ടും മഹത്തരമാക്കാനും തനിക്ക് പൂര്‍ണമായി വിശ്വസിക്കാന്‍ കഴിയുന്ന ഒരാള്‍ ഉണ്ടായിരിക്കണം, അത് പ്രധാനമാണ്''-ട്രംപ് പറഞ്ഞു. ഇന്ത്യക്ക് പുറമെ തെക്ക് മധ്യ ഏഷ്യയുടെ പ്രതിനിധിയായും സെര്‍ജിയോ ഗോറിനെ ചുമതലപ്പെടുത്തിയതായി ട്രംപ് പറഞ്ഞു.