വാഷിങ്ടണിലെ കൊലക്കേസ് പ്രതികള്‍ക്ക് വധശിക്ഷ നല്‍കുമെന്ന് ട്രംപ്

Update: 2025-08-27 04:27 GMT

വാഷിങ്ടണ്‍: യുഎസ് തലസ്ഥാനമായ വാഷിങ്ടണിലെ കൊലക്കേസ് പ്രതികള്‍ക്ക് വധശിക്ഷ നല്‍കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 'തലസ്ഥാനത്ത് ആരെങ്കിലും കൊല നടത്തിയാല്‍ വധശിക്ഷ നല്‍കും. അത് ശക്തമായ പ്രതിരോധ നടപടിയാണ്. ''- ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ട്രംപ് പറഞ്ഞു. യുഎസില്‍ കുറ്റകൃത്യങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ച് വരുകയാണെന്ന് ട്രംപ് അവകാശപ്പെടുന്നു. മൂന്നാം ലോകരാജ്യങ്ങളെക്കാള്‍ കൂടുതല്‍ അക്രമങ്ങള്‍ യുഎസില്‍ നടക്കുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം, വാഷിങ്ടണില്‍ നാഷണല്‍ ഗാര്‍ഡിനെ വിന്യസിച്ചു കഴിഞ്ഞു. ഇവര്‍ അത്യാധുനിക ആയുധങ്ങളുമായാണ് പട്രോളിങ് നടത്തുക.