ജയ്പുര്‍ ടോള്‍ പ്ലാസയില്‍ ട്രക്ക് ടയര്‍ പൊട്ടിത്തെറിച്ചു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടോള്‍ ജീവനക്കാരന്‍

Update: 2025-09-14 12:06 GMT

ജയ്പുർ: ടോൾ ബൂത്തിൽ ട്രക്കിന്റെ ടയർ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ ജീവനക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ശനിയാഴ്ച ഹിംഗോണിയ ടോൾ പ്ലാസയിലെ ബൂത്ത് നമ്പർ 6ലാണ് സംഭവം.
കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്നതിനിടെയാണ് പുറത്തു പാർക്ക് ചെയ്തിരുന്ന ട്രക്കിന്റെ ടയർ ഉയർന്ന ശബ്ദത്തോടെ പൊട്ടിയത്. ആഘാതത്തിൽ ടോൾ ബൂത്തിന്റെ ജനൽപ്പാളി തകർന്നു ജീവനക്കാരന്റെ മേൽ വീണു. കമ്പ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങളും നശിച്ചു. ജീവനക്കാരന് പരിക്കുകളൊന്നുമില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

Tags: