അങ്കാര: തുര്‍ക്കിയിലെ ഇസ്താംബൂള്‍ നഗരത്തില്‍ നിന്ന് ഇസ്രായേലി ചാരനെ അറസ്റ്റ് ചെയ്തു. ഇസ്രായേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന സെര്‍ക്കാന്‍ സിസെക്ക് എന്നയാളെയാണ് നിന്നും അറസ്റ്റ് ചെയ്തത്. തുര്‍ക്കിയുടെ ദേശീയ രഹസ്യാന്വേഷണ സംഘടനയും ചീഫ് പബ്ലിക്ക് പ്രോസിക്യൂട്ടറുടെ ഓഫീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് സെര്‍ക്കാന്‍ പിടിയിലായത്. മെട്രോണ്‍ ആക്ടിവിറ്റി എന്ന ഓപ്പറേഷനാണ് നടത്തിയതെന്ന് ചീഫ് പബ്ലിക്ക് പ്രോസിക്യൂട്ടറുടെ ഓഫിസ് അറിയിച്ചു. മൊസാദ് ഉദ്യോഗസ്ഥനായ ഫയ്‌സാലുമായി ഇയാള്‍ക്കുള്ള ബന്ധവും സ്ഥിരീകരിച്ചു. ഇസ്രായേലിന്റെ പശ്ചിമേഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ക്യാംപയിന്‍ നടത്തുന്ന ഒരു ഫലസ്തീനിയെ ഇയാള്‍ നിരീക്ഷിച്ചുവരുകയായിരുന്നു. കൊലപാതകമായിരുന്നു ലക്ഷ്യം. 4,000 ഡോളറാണ് ഇതിന് പ്രതിഫലമായി നല്‍കിയത്. മൊസാദിന് വേണ്ടി പ്രവര്‍ത്തിച്ചതിന് നേരത്തെ അറസ്റ്റ് ചെയ്ത മുസ കുസ്, തുഗ്രുലഹാന്‍ ദിപ് എന്നിവരുടെ കൂടെ ഇയാള്‍ പ്രവര്‍ത്തിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.