മമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു അധികാരിക്കെതിരെ നടപടിയെടുക്കണം: തൃണമൂല്‍ കോണ്‍ഗ്രസ്

Update: 2024-04-25 06:14 GMT

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച ബിജെപി നേതാവും സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസിന്റെ വനിതാ വിഭാഗം ദേശീയ വനിത കമീഷന് (എന്‍സിഡബ്ല്യു) കത്തയച്ചു.

മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ ബിജെപി നേതാവ് വീണ്ടും വീണ്ടും അപകീര്‍ത്തികരമായ വാക്കുകളും വൃത്തികെട്ട പരാമര്‍ശങ്ങളും ഉപയോഗിച്ചുവെന്ന് സംസ്ഥാന മന്ത്രിയും തൃണമൂല്‍ മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷയുമായ ചന്ദ്രിമ ഭട്ടാചാര്യ കമീഷന് നല്‍കിയ പരാതിയില്‍ ആരോപിച്ചു.

രാജ്യത്തെ ഏക വനിത മുഖ്യമന്ത്രിയായ മമത ബാനര്‍ജിക്കെതിരെയുള്ള സുവേന്ദു അധികാരിയുടെ ഇത്തരം വാക്കുകള്‍ അവരെ അപകീര്‍ത്തിപ്പെടുത്തുക മാത്രമല്ല സ്ത്രീകളോട് വലിയ അനാദരവ് ഉണ്ടാക്കുകയും ചെയ്യുന്നുവെന്ന് പരാതിയില്‍ പറയുന്നു.

അത്തരം പെരുമാറ്റങ്ങള്‍ ഉണ്ടായിരുന്നിട്ടും സുവേന്ദു അധികാരിക്കെതിരെ എന്‍സിഡബ്ല്യു നടപടികള്‍ എടുത്തിട്ടില്ലെന്നും മന്ത്രി ആരോപിച്ചു. സുവേന്ദു അധികാരിക്കെതിരെ ഉടനടി നടപടിയെടുക്കാനും സ്ത്രീകളുടെ മഹത്വവും അന്തസ്സും ഉയര്‍ത്തിപ്പിടിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യാനും ചന്ദ്രിമ ഭട്ടാചാര്യ വനിത കമീഷനോട് ആവശ്യപ്പെട്ടു.

Tags:    

Similar News