തൃശ്ശൂര്‍: മുളങ്കുന്നത്തുകാവില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലാണ് രോഗാണുബാധ സ്ഥിരീകരിച്ചത്. ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.രോഗം മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് തടയുന്നതിനായി ഫാമിന് ചുറ്റും ഒരു കിലാമീറ്റര്‍ ചുറ്റളവ് രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചു. പത്ത് കിലോമീറ്റര്‍ രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ, മാംസം വിതരണം ചെയ്യുന്നതിന് കര്‍ശന നിയന്ത്രണമുണ്ടാകും. പന്നികളില്‍ മാത്രം കണ്ടുവരുന്ന ഈ രോഗം മറ്റു മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരുവാന്‍ സാധ്യതയില്ലെന്ന് ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ഐസക് സാം അറിയിച്ചു. ഈ സാഹചര്യത്തില്‍ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ദ്രുത കര്‍മസേന പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.