ഇടുക്കി: ഗര്‍ഭിണിയായ ആദിവാസി യുവതിക്ക് മെഡിക്കല്‍ കോളജില്‍ സ്‌കാനിങ് നിഷേധിച്ചതായി പരാതി. പാറേമാവ് കൊലുമ്പന്‍ ഉന്നതി നിവാസിയായ അപര്‍ണ ബിനുവിനാണ് സ്‌കാനിങ് നിഷേധിച്ചത്. അഞ്ചാം മാസത്തിലെ സ്‌കാനിംഗ് ചെയ്തില്ലെന്നാണ് പരാതി. ആവശ്യത്തിന് റേഡിയോളജിസ്റ്റുകള്‍ ഇല്ല എന്ന കാരണം പറഞ്ഞാണ് സ്‌കാനിങ് നിഷേധിച്ചത്.
ഈ മാസം 24നായിരുന്നു അപര്‍ണ ബിനുവിനോട് സ്‌കാനിങ്ങിനായി വരാന്‍ പറഞ്ഞിരുന്നത്. ഇതനുസരിച്ച് ആശുപത്രിയിലെത്തിയ അപര്‍ണയോട് എന്നാല്‍ ഇന്ന് തിരക്കാണെന്നും പിന്നീട് വരാനുമാണ് പറഞ്ഞത്. ആളുകളില്ല എന്നതാണ് സ്‌കാനിങ് നടക്കാത്തതിനു കാരണമായി അധികൃതര്‍ പറഞ്ഞത്.