മധ്യപ്രദേശില്‍ ആദിവാസി യുവാവിനെ തല്ലിക്കൊന്നു(വീഡിയോ)

Update: 2025-10-20 14:23 GMT

ഭോപ്പാല്‍: മധ്യപ്രദേശിലെ ചതര്‍പൂരില്‍ ആദിവാസി വിഭാഗത്തില്‍ ഉള്‍പ്പെട്ടയാളെ തല്ലിക്കൊന്നു. സംഭവത്തില്‍ ഒരു ധാബ ഉടമസ്ഥനെയും ജീവനക്കാരനെയും പോലിസ് അറസ്റ്റ് ചെയ്തു.

ഇതേ ധാബയിലെ മുന്‍ ജീവനക്കാരനായിരുന്ന ഉമേഷ് എന്നയാളാണ് കൊല്ലപ്പെട്ടത്. രണ്ടുമാസം മുമ്പ് ഉമേഷ് കടയിലെ ജോലി നിര്‍ത്തി പോയിരുന്നു. അതിന്റെ പ്രതികാരമാണ് കൊലയ്ക്ക് കാരണമെന്ന് പോലിസ് അറിയിച്ചു. കൊലപാതകത്തിന്റെ ദൃശ്യങ്ങളും പ്രതികള്‍ വീഡിയോയില്‍ ചിത്രീകരിച്ചു. കേസിലെ പ്രതിയും കട ഉടമയുമായ സതേന്ദ്ര സിങിനെതിരെ 23 കേസുകള്‍ നിലവിലുണ്ടെന്ന് പോലിസ് അറിയിച്ചു.