കൊല്ലത്ത് റെയില്‍വേ ട്രാക്കിന് മുകളില്‍ മരം വീണ് തീപടര്‍ന്നു

Update: 2025-06-15 16:08 GMT

കൊല്ലം: റെയില്‍വേ ട്രാക്കിന് മുകളില്‍ മരം വീണ് തീപടര്‍ന്നു. കൊല്ലത്തിനും ഇരവിപുരത്തിനുമിടയിലാണ് മരം വീണത്. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി മരം മുറിച്ചുമാറ്റുന്ന ശ്രമങ്ങളിലേക്ക് കടന്നു. തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ കൂടുതല്‍ സമയം എടുക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. രണ്ട് ട്രാക്കുകളിലെയും വൈദ്യുത ബന്ധം പൂര്‍ണമായി വിച്ഛേദിച്ചിട്ടുണ്ട്. കന്യാകുമാരി പുനലൂര്‍ പാസഞ്ചര്‍ കടന്നുപോകുന്നതിന് തൊട്ടുമുമ്പാണ് അപകടം. വൈദ്യുത ബന്ധം തകരാറിലായതോടെ തിരുവനന്തപുരം -കൊല്ലം പാതയില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.