മലപ്പുറം: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ മരം വീണ് നിരവധിപേര്‍ക്ക് പരിക്കേറ്റു. മലപ്പുറം വണ്ടൂര്‍ പുളിയാക്കോട്ടുണ്ടായ അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വഴിയരികില്‍ നിന്ന ആല്‍മരമാണ് ബസിന് മുകളിലേക്ക് വീണത്. അപകടത്തെ തുടര്‍ന്ന് കുടുങ്ങിപ്പോയവരെ ബസ് പൊളിച്ചാണ് പുറത്തെടുത്തത്. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.