തിരുവനന്തപുരം: പേരൂര്‍ക്കട എസ്എപി ക്യാംപില്‍ പോലിസ് ട്രെയ്‌നി തൂങ്ങിമരിച്ച നിലയില്‍. വിതുര മീനാങ്കല്‍ സ്വദേശി ആനന്ദിനെയാണ് ക്യാമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസം മുമ്പ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. പിന്നീട് ക്യാംപിലേക്ക് തിരികെ കൊണ്ടുവരുകയും വിശ്രമത്തില്‍ കഴിയുകയുമായിരുന്നു. ആത്മഹത്യയുടെ ആദ്യ ശ്രമത്തിനുശേഷം ഉന്നത ഉദ്യോഗസ്ഥര്‍ ആനന്ദിനോട് സംസാരിച്ചിരുന്നു. ആത്മഹത്യയിലേക്ക് നയിച്ച കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മൃതദേഹം പേരൂര്‍ക്കട ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.