അറ്റകുറ്റപ്പണി നടക്കുന്ന ട്രാക്കിലേക്ക് ട്രെയിന്‍ തിരിച്ചുവിട്ടു; വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ആഗ്ര: അറ്റകുറ്റപ്പണി നടക്കുന്ന ട്രാക്കിലേക്ക് ട്രെയിന്‍ തിരിച്ചുവിട്ട സംഭവത്തില്‍ സ്‌റ്റേഷന്‍ മാനേജര്‍ക്കും ട്രാഫിക്ക് കണ്‍ട്രോളര്‍ക്കും സസ്‌പെന്‍ഷന്‍. കോട്ടയില്‍നിന്ന് ഹസ്രത്ത് നിസാമുദ്ദീനിലേക്ക് പോകുന്ന ജനശതാബ്ദി എക്‌സ്പ്രസാണ് അറ്റകുറ്റപ്പണി നടക്കുന്ന ലൂപ് ലൈനിലേക്ക് തിരിച്ചുവിട്ടത്. ആഗ്ര റെയില്‍വേ ഡിവിഷന് കീഴിലെ ഹരിയാണയിലെ ഹോദല്‍ സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ മാസ്റ്റര്‍ സത്ബീര്‍ സിങ്, കണ്‍ട്രോളര്‍ ഉപേന്ദ്ര യാദവ് എന്നിവരെയാണ് ഡിവിഷന്‍ റെയില്‍വേ മാനേജര്‍ സസ്‌പെന്‍ഡ് ചെയ്തത്.
ട്രാക്കില്‍ അറ്റകുറ്റപ്പണി നടത്തുന്ന ജീവനക്കാര്‍ സ്ഥാപിച്ച ചുവന്നകൊടി കണ്ടതോടെ ലോക്കോ പൈലറ്റുമാര്‍ ട്രെയിന്‍ നിര്‍ത്തിയതിനാലാണ് വന്‍ദുരന്തം ഒഴിവായത്. ട്രാക്കില്‍ ഇതേത്തുടര്‍ന്ന് പത്തുമിനിറ്റോളം ട്രെയിന്‍ ഹോദലില്‍ നിര്‍ത്തിയിട്ടു. ഇതിനുശേഷമാണ് യാത്ര വീണ്ടും ആരംഭിച്ചത്.