പാകിസ്താനില്‍ ട്രെയിന്‍ പാളം തെറ്റി; 30പേര്‍ക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

Update: 2025-08-02 05:18 GMT

ലാഹോര്‍:  ഇസ് ലാമാബാദ് എക്‌സ്പ്രസ് പാളം തെറ്റി 30 യാത്രക്കാര്‍ക്ക് പരിക്കേറ്റതായി റിപോര്‍ട്ട്. പരിക്കേറ്റ യാത്രക്കാരില്‍ മൂന്ന് പേരുടെ നില ഗുരുതരം. വെള്ളിയാഴ്ച വൈകുന്നേരമാണ് ലാഹോറില്‍ നിന്ന് റാവല്‍പിണ്ടിയിലേക്ക് പോകുകയായിരുന്ന ട്രെയിന്‍ ലാഹോറില്‍ നിന്ന് ഏകദേശം 50 കിലോമീറ്റര്‍ അകലെയുള്ള ഷെയ്ഖുപുരയിലെ കാലാ ഷാ കക്കുവില്‍ പാളം തെറ്റിയത്. ഏകദേശം പത്ത് കോച്ചുകള്‍ പാളം തെറ്റുകയായിരുന്നു. അപകടകാരണം വ്യക്തമല്ല.

ലാഹോര്‍ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെട്ട് ഏകദേശം 30 മിനിറ്റിനു ശേഷമാണ് അപകടം. റെയില്‍വേ മന്ത്രി മുഹമ്മദ് ഹനീഫ് അബ്ബാസി, റെയില്‍വേ സിഇഒയോടും ഡിവിഷണല്‍ സൂപ്രണ്ടിനോടും സംഭവത്തില്‍ വിശദീകരണം തേടി. ഏഴ് ദിവസത്തിനുള്ളില്‍ റിപോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

Tags: