ഫെബ്രുവരി 23, 24 തിയ്യതികളില്‍ രാജ്യവ്യാപക പൊതുപണിമുടക്ക് പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകള്‍

കാര്‍ഷികപ്രശ്‌നങ്ങള്‍ അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്

Update: 2021-12-06 09:50 GMT

ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടുദിവസത്തെ പൊതുപണിമുടക്ക് പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകള്‍. 2022 ഫെബ്രുവരി 23, 24 ദിവസങ്ങളിലാണ് പണിമുടക്ക്. കാര്‍ഷികപ്രശ്‌നങ്ങള്‍ അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്. കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് പണിമുടക്കിന് കഴിഞ്ഞമാസമാണ് ട്രേഡ് യൂനിയനുകള്‍ തീരുമാനമെടുത്തത്. എന്നാല്‍, തിയ്യതി തീരുമാനിച്ചിരുന്നില്ല.

ഫെബ്രുവരിയില്‍ ബജറ്റ് സമ്മേളനം നടക്കുന്ന സമയത്ത് പൊതു പണിമുടക്ക് നടത്താനാണ് തീരുമാനം. 23, 24 തിയ്യതികളിലാണ് പൊതുപണിമുടക്ക്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പ്പന, വ്യവസായ മേഖലയിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഉയര്‍ത്തിക്കാട്ടിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Tags: