ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ ഔദ്യോഗികമായി രൂപീകരിക്കുന്നതിലേക്കുള്ള പ്രധാന ചുവടുവെപ്പുകള്‍ ആരംഭിച്ചു. കരാറിന്റെ പൊതുവായ രൂപരേഖ നിയമപരമായ ഒരു ചട്ടക്കൂടിലേക്ക് മാറ്റുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ നടന്നു വരുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഈ കരാര്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
കരാറിന്റെ രൂപരേഖയില്‍ ഒപ്പിട്ടു കഴിഞ്ഞതായും ഇനി അത് ഔദ്യോഗികമായ ഒരു നിയമപരമായ ഉടമ്പടിയായി മാറ്റേണ്ടതുണ്ടെന്നും കൊമേഴ്സ് സെക്രട്ടറി രാജേഷ് അഗര്‍വാള്‍ അറിയിച്ചു. ഇതിനായി അമേരിക്കയുമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും അടുത്ത ആഴ്ച ചീഫ് നെഗോഷ്യേറ്ററുടെ നേതൃത്വത്തിലുള്ള സംഘം ചര്‍ച്ചകള്‍ക്കായി വാഷിംഗ്ടണ്‍ സന്ദര്‍ശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.