വാരണാസി: വാരണാസിയിലെ ദശാശ്വമേധ ഘട്ടില്‍ ക്രിസ്മസ് ദിനത്തില്‍ സാന്താ തൊപ്പിയും നീന്തല്‍ വസ്ത്രവും ധരിച്ചെത്തിയ ജാപ്പനീസ് വിനോദ സഞ്ചാരികളെ തടഞ്ഞു. ഗംഗാ നദി പോലെയുള്ള പവിത്രമായ സ്ഥലത്ത് വിനോദസഞ്ചാരികള്‍ ധരിച്ച വസ്ത്രങ്ങള്‍ അനാദരവാണെന്ന് ആരോപിച്ചാണ് തടഞ്ഞത്.
വിനോദസഞ്ചാരികള്‍ നദിയില്‍ മൂത്രമൊഴിച്ചു എന്ന തരത്തില്‍ തെറ്റായ പ്രചരണങ്ങളുണ്ടായി. ഇതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. തെറ്റിദ്ധാരണ മൂലമുണ്ടായ പ്രശ്‌നമാണെന്ന് സംഭവം അന്വേഷിച്ച പോലിസ് വ്യക്തമാക്കി. ഇരുവിഭാഗവും പരസ്പരം മാപ്പു പറയുകയും പരാതികളില്ലാതെ പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.