ഇടുക്കിയില്‍ വിനോദസഞ്ചാരി തോട്ടില്‍ വീണു മരിച്ചു

ഹരിപ്പാട് സ്വദേശി മഹേഷാണ് മരിച്ചത്

Update: 2025-11-02 16:07 GMT

ഇടുക്കി: ഇടുക്കി പീരുമേട് കുട്ടിക്കാനത്ത് വിനോദസഞ്ചാരി തോട്ടില്‍ വീണു മരിച്ചു. ഹരിപ്പാട് സ്വദേശി മഹേഷാണ് മരിച്ചത്. തോട്ടില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം പീരുമേട്ടില്‍ എത്തിയതായിരുന്നു മഹേഷ്. അവിടെ സ്വകാര്യ റിസോട്ടില്‍ തങ്ങിയതിനു ശേഷം സമീപത്തുള്ള തോട്ടിലിറങ്ങിയ സമയത്ത് കയത്തില്‍ അകപ്പെടുകയായിരുന്നു. ഈ സമയം ഇതുവഴി വന്ന കോളേജ് വിദ്യാര്‍ഥികളാണ് മഹേഷ് അപകടത്തില്‍പെട്ടത് കണ്ടത്.

ഉടനെ പീരുമേട് ഫയര്‍ഫോഴ്സില്‍ വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് അധികൃത സ്ഥലത്തെത്തി ഇയാളെ കയത്തില്‍ നിന്നും രക്ഷിച്ച് പീരുമേട്ടിലെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.