ചിറ്റൂര്‍: പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ കള്ളുഷാപ്പിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ജീവനക്കാരന്‍ അടിയേറ്റ് മരിച്ചു. കൊഴിഞ്ഞാമ്പാറ വിദേശമദ്യ വില്പനശാലയ്ക്കു സമീപത്തുള്ള കള്ളുഷാപ്പിലായിരുന്നു സംഭവം. ഷാപ്പിലെ ജീവനക്കാരനായ മുണ്ടൂര്‍ നാമ്പുള്ളിപ്പുറ പനമല എന്‍ രമേശ് (50) ആണ് മരിച്ചത്. പ്രതിയായ കൊഴിഞ്ഞാമ്പാറ ചള്ളപ്പാത സ്വദേശി എം. ഷാഹുല്‍ മീരാനെ(38) അറസ്റ്റ്ചെയ്തു.