'ഗസയിലേക്ക്'; ഫ്രീഡം ഫ്‌ലോട്ടില്ല കപ്പല്‍ ടുണീഷ്യയില്‍ നിന്ന് യാത്ര തിരിച്ചു
ഗസ: ഫലസ്തീന്‍ പ്രദേശത്തേക്ക് ഒരു മാനുഷിക ഇടനാഴി സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ, ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തകരെ വഹിച്ചുകൊണ്ട് ഗസയിലേക്ക് പോകുന്ന ഒരു ഫ്രീഡം ഫ്‌ലോട്ടില്ല കപ്പല്‍ ടുണീഷ്യയില്‍ നിന്ന് യാത്ര തിരിച്ചു. 'ലോകം നിങ്ങളെ മറന്നിട്ടില്ല എന്ന സന്ദേശം ഗസയിലെ ജനങ്ങള്‍ക്ക് നല്‍കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു,' സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗ് വടക്കന്‍ തുറമുഖമായ ബിസെര്‍ട്ടെയില്‍ കപ്പലില്‍ കയറുന്നതിന് മുമ്പ് പറഞ്ഞു.
'നമ്മുടെ സര്‍ക്കാരുകള്‍ മുന്നോട്ട് വരുന്നതില്‍ പരാജയപ്പെടുമ്പോള്‍, കാര്യങ്ങള്‍ സ്വന്തം കൈകളില്‍ എടുക്കുകയല്ലാതെ നമുക്ക് മറ്റ് മാര്‍ഗമില്ല,' അവര്‍ കൂട്ടിചേര്‍ത്തു. മഗ്രെബില്‍ നിന്നുള്ള ഫ്‌ലോട്ടില്ലയെ ഏകോപിപ്പിക്കാന്‍ സഹായിക്കുന്ന യാസെമിന്‍ അകാര്‍ , അതിരാവിലെ പുറപ്പെടുന്ന ബോട്ടുകളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു.'ഗസയിലെ ഉപരോധം അവസാനിപ്പിക്കണം', 'ഐക്യദാര്‍ഢ്യം, അന്തസ്സ്, നീതി എന്നിവയ്ക്കായി ഞങ്ങള്‍ പോകുന്നു' എന്നാണ് ഇന്‍സ്റ്റയിലെ അടിക്കുറിപ്പ്.