തമിഴ്നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച് 3 കുട്ടികള്‍ മരിച്ചു

Update: 2025-07-08 04:16 GMT

ചെന്നൈ: തമിഴ്നാട്ടിലെ കടലൂരില്‍ സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച് മൂന്നു കുട്ടികള്‍ മരിച്ചു. ബസിലുണ്ടായിരുന്ന മറ്റു കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കടലൂരിന് സമീപം ശെമ്പന്‍കുപ്പം എന്ന സ്ഥലത്താണ് അപകടമുണ്ടായത്. ആളില്ലാ ലെവല്‍ ക്രോസിലായിരുന്നു അപകടം. ദൂരെ നിന്ന് ട്രെയിന്‍ വരുന്നത് കണ്ടിട്ടും സ്‌കൂള്‍ വാനിന്റെ ഡ്രൈവര്‍ വാഹനം മുന്നോട്ടെടുക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. 10 കുട്ടികളും ഡ്രൈവറും ആയയും വാഹനത്തിലുണ്ടായിരുന്നു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.