സൂംബ വിവാദം: ടി കെ അഷ്റഫിന്റെ സസ്‌പെഷന്‍ ഹൈക്കോടതി റദ്ദാക്കി

Update: 2025-07-07 14:21 GMT

കൊച്ചി: സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് നിര്‍ബന്ധമാക്കുന്നതിനെ വിമര്‍ശിച്ചതിന്റെ പേരില്‍ അധ്യാപകനായ ടി കെ അഷ്റഫിനെ സസ്പെന്‍ഡ് ചെയ്തത് ഹൈക്കോടതി റദ്ദാക്കി. അഷ്‌റഫിന്റെ ഭാഗം കേള്‍ക്കാതെയാണ് നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്. സസ്‌പെന്‍ഷനെ ചോദ്യം ചെയ്ത് അഷ്‌റഫ് നല്‍കിയ ഹരജിയിലാണ് വിധി.സസ്‌പെന് മുന്നുള്ള കാരണം കാണിക്കല്‍ നോട്ടീസില്‍ മൂന്ന് ദിവസത്തിനുള്ളില്‍ വിശദീകരണം വേണമെന്നാണ് ആവശ്യപ്പെട്ടിരുന്നതെന്ന് അഷ്‌റഫ് ചൂണ്ടിക്കാട്ടി. എന്നാല്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ഒരു മണിക്കൂറിനുള്ള സസ്പെന്‍ഷന്‍ ഉത്തരവിറക്കിയെന്നും അദ്ദേഹം വാദിച്ചു. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.